

കാസര്‍കോട്: പെരിയ കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തതിലെ വിവാദത്തെത്തുടര്‍ന്ന് രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നുവെന്നാണ് ബാലകൃഷ്ണന്‍ പെരിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഉണ്ണിത്താനും കേസിലെ പ്രതിയും രാത്രിയുടെ മറവില്‍ സൗഹൃദം പങ്കിട്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇത് രാജ്‌മോഹന്‍ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവില്‍ നടത്തുന്ന സംഭാഷണമാണ്.
കോണ്‍ഗ്രസിനെ തകര്‍ത്ത് CPM ല്‍ എത്തിയ പാദൂര്‍ ഷാനവാസിന്റെ വീട്ടില്‍ ഉള്‍പ്പെടെ എന്നെ പരാജയപ്പെടുത്താന്‍ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താന്‍
കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവന്‍ ശരത് ലാല്‍ കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്റിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍ നാവിനെ ഭയമില്ലാത്തകെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം.
പക്ഷെ കാസര്‍ഗോഡിന്റെ രാഷ്ട്രീയനിഷ്‌കളങ്കതയ്ക്കുമുകളില്‍ കാര്‍മേഘം പകര്‍ത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാന്‍എനിക്കാവില്ല
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാന്‍ഞാന്‍ നടത്തിയ സാഹസികത മുതല്‍ ഈ നിമിഷം വരെ ഞാന്‍ നടത്തിയ സാഹസീക പോരാട്ടം എന്റെ ഉള്ളിലുണ്ട്.
എന്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളില്‍ പ്രതിയാണ്. എന്റെ സഹോദരന്റെ വിട് ബോംബിട്ടു. എന്റെമോനെ സി.പി.എംവെട്ടിക്കെല്ലാന്‍ ശ്രമിച്ചു. 1984മുതല്‍ CPM ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാര്‍ട്ടിക്കായ് നിലയുറപ്പിച്ചു .32വോട്ടുകള്‍ സ്വന്തം വീട്ടില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തി ഈ പാര്‍ല്ലമെന്റ് മണ്ഡലം മുഴുവന്‍ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവില്‍ ഈ വരുത്തന്‍ ജില്ലയിലെ സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കന്‍ നേതൃത്വം നല്‍കിയവന്‍ പറയുന്നു. പുറത്തുപോകാന്‍. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവില്‍ ഈഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാര്‍ത്താ' സമ്മേളനത്തില്‍
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates