യാത്രാരേഖകളില്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ

2 വർഷമായി മലപ്പുറത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു; കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട്ടേക്ക് വരുത്തിയതെന്ന് മൊഴി
women arrest
women arrestChatGPT
Updated on
1 min read

കാഞ്ഞങ്ങാട്: ആവശ്യമായ ഔദ്യോഗിക യാത്രാരേഖകളോ വിസയോ ഇല്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തൽ (30) എന്ന യുവതിയെയാണ് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ പി രമേശനും സംഘവും ചേർന്ന് പിടികൂടിയത്.

2 വർഷം മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറിയ ഇവർ കേരളത്തിലെത്തി മലപ്പുറത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു കാഞ്ഞങ്ങാട് സ്വദേശിയാണ് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഇവരെ കാഞ്ഞങ്ങാട്ടേക്ക് വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസ് തീവണ്ടിയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം ചോദ്യം ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർ യാതൊരു രേഖകളുമില്ലാത്ത ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞത്.

Summary

A 30-year-old Bangladeshi woman named Salma Kathal was arrested by the Hosdurg Police near Kanhangad Railway Station on Tuesday morning for traveling and residing without valid passport or visa documents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com