ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

തെരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് നയിക്കാന്‍ പറഞ്ഞത് സതീശന്‍
Deepthi Mary Varghese
Deepthi Mary Varghese
Updated on: 
2 min read

തനിക്ക് മേയര്‍ സ്ഥാനം ലഭിക്കാത്തതിനു പിന്നില്‍ കളിച്ചത് എറണാകുളത്തുള്ള രണ്ട് യുവനേതാക്കളാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവും കൗണ്‍സിലറുമായ അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്. കൊച്ചി കോര്‍പ്പറേഷന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന, അന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശനില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ നേതാക്കള്‍ അര്‍ഹതപ്പെട്ട തന്റെ സ്ഥാനം മറ്റൊരാള്‍ക്ക് തട്ടിപ്പറിച്ചു നല്‍കിയത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അത്ര താല്‍പ്പര്യമില്ലാതിരുന്ന തന്നോട് 'യൂ ഷുഡ് ലീഡ്' എന്നു പറഞ്ഞ് മത്സരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സതീശനായിരുന്നു. എല്‍ഡിഎഫില്‍ നിന്ന് കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചു പിടിക്കാന്‍ നിങ്ങള്‍ മുന്നില്‍ ഉണ്ടാകണമെന്നാണ് സതീശന്‍ പറഞ്ഞത്. എന്നാല്‍ ഫലം അനുകൂലമായപ്പോള്‍ എന്നേക്കാള്‍ ജൂനിയറായി രാഷ്ട്രീയത്തില്‍ വന്ന ഈ രണ്ട് നേതാക്കളുടെ വാക്കു കേട്ട് അവരുടെ സമ്മര്‍ദ്ദത്തിന് സതീശന്‍ വഴങ്ങുകയായിരുന്നു. കെപിസിസി പോലും തന്റെ പേരായിരുന്നു നിര്‍ദ്ദേശിച്ചത്. അതും അട്ടിമറിക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലും ഈ നേതാക്കള്‍ തന്നെയാണെന്ന് ദീപ്തി മേരി വര്‍ഗ്ഗീസ് സമകാലിക മലയാളത്തോട് പറഞ്ഞു.

Deepthi Mary Varghese
പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

'എന്റെ പാര്‍ട്ടി പലപ്പോഴും എനിക്ക് സീറ്റ് തന്നിട്ടില്ല, എന്നെ പരിഗണിച്ചിട്ടില്ല. ഞാന്‍ കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലുമൊക്കെ വരുമ്പോള്‍ രാഷ്ട്രീയരംഗത്ത് പോലും ഇല്ലാതിരുന്ന പലരും ഇന്ന് എന്റെ തലയ്ക്ക് മുകളില്‍ വലിയ പോസ്റ്റുകളില്‍ ഉണ്ട്., മന്ത്രിയായുണ്ട്. അര്‍ഹിച്ച അംഗീകാരങ്ങള്‍ പലപ്പോഴും പാര്‍ട്ടി തന്നിട്ടില്ല. എന്നോട് പറഞ്ഞ കാര്യങ്ങളില്‍ വ്യതിചലിച്ചത് ആരാണോ അവരോടാണ് എനിക്ക് ചോദ്യം ചോദിക്കാനുള്ളത്. ഇതുവരെ ചോദിച്ചിട്ടില്ല, പക്ഷേ, ചോദിക്കും.' ദീപ്തി പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം വലിയ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും പരിചയക്കാരായ ചില നേതാക്കന്മാരില്‍ നിന്ന് കോളുകള്‍ വന്നിട്ടുണ്ട്. സൗഹൃദ സംഭാഷണത്തിനിടയില്‍ വലിയ ഓഫറുകളും അവര്‍ മുന്നോട്ട് വെച്ചിരുന്നു. ഇനി മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കുകപോലുമില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. പാര്‍ട്ടി എവിടെ പ്രവര്‍ത്തിക്കണമെന്ന് പറയുന്നോ, അവിടെ ഞാന്‍ ഉണ്ടാകും. ഇനി വാര്‍ഡില്‍ ഒതുങ്ങി കൂടാനാണ് പറയുന്നതെങ്കില്‍ അതിനും തയ്യാറാണ്. എന്റെ വിഷയത്തില്‍ വളരെ ജന്യൂന്‍ ആയി ഇടപെട്ട നേതാവാണ് കെ സി വേണുഗോപാല്‍. ഒരു പരിധി കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ്, താങ്കള്‍ ഈ ചെറിയ കോര്‍പ്പറേഷന്റെ കാര്യത്തിനിടയിലേക്ക് വരേണ്ട എന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖമല്ലേ അദ്ദേഹം.

Deepthi Mary Varghese
രമ്യ ഹരിദാസുള്‍പ്പെട്ട ചിറയിന്‍കീഴിലെ കൈയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പ്; പാളയം പ്രദീപിനെ തിരിച്ചെടുത്തു

ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന പ്രധാനപ്പെട്ട ചര്‍ച്ച കെപിസിസി പ്രസിഡന്റ് ആരാകും എന്നതാണ്...? ഇവിടെ പറഞ്ഞ് കേള്‍ക്കുന്ന പേരുകളില്‍, ലിസ്റ്റില്‍ ഒരു വനിതയുടെ പേരെങ്കിലും ഉണ്ടോ...? അര്‍ഹതയുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല, പക്ഷേ, വനിതകളെ ഇത്തരത്തിലുള്ള സുപ്രധാന പോസ്റ്റുകളിലേക്ക് പരിഗണിക്കില്ല. സ്വാതന്ത്ര്യത്തിന് മുന്നേ, എനിക്ക് തോന്നുന്നത് 1938ലാണ് ആദ്യമായി കേരളത്തില്‍ ഒരു കെപിസിസി വനിത പ്രസിഡന്റ് ഉണ്ടായിരുന്നത്. അതിനുശേഷം ഇതുവരെ, ഏതാണ്ട് 90 വര്‍ഷമാകുന്നു.. ഒരു വനിത പ്രസിഡന്റ് എന്ന ചര്‍ച്ച പോലും ഉണ്ടാകുന്നില്ല, മന്ത്രിസഭയിലേക്ക് നോക്കൂ.. എപ്പോഴും ഒന്നോ രണ്ടോ മന്ത്രിമാരാണ് വനിതകള്‍. അതും താരതമ്യേന ഗൗരവം കുറഞ്ഞ വനിത-ശിശുക്ഷേമം പോലുള്ള വകുപ്പുകളും... ബിന്ദുകൃഷ്ണയ്‌ക്കൊക്കെ എത്രമാത്രം രാഷ്ട്രീയ പരിചയമുണ്ട്. അവരേക്കാള്‍ ജൂനിയറായിട്ടുള്ള പുരുഷന്മാരായ മന്ത്രിമാര്‍ക്ക് കൂടുതല്‍ സീരിയസായ വകുപ്പുകള്‍ കൊടുത്തില്ലേ? അവരെയൊക്കെ കുറേ കൂടി ഗൗരവമുള്ള വകുപ്പുകളില്‍ പാര്‍ട്ടി പരിഗണിക്കണിക്കേണ്ടതായിരുന്നു. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കിട്ടിയത് തന്നെ ഭാഗ്യം..., ദീപ്തി പറഞ്ഞു.

Deepthi Mary Varghese
വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ആ ചെറുപ്പക്കാരന്‍ തന്റെ തെറ്റുകള്‍ തിരുത്തിക്കൊണ്ട് തിരിച്ചു വരണം എന്നതാണ് അഭിപ്രായം. ആരും അടഞ്ഞ അദ്ധ്യായമല്ല. പാര്‍ട്ടി നേതൃത്വമാണ് രാഹുലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി രാഹുലിനെതിരെ നടപടി എടുത്തില്ലേ? രാഹുല്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പരാതിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പൊലീസില്‍ പരാതി നല്‍കാം, കേസുമായി മുന്നോട്ടു പോകാം... നിങ്ങള്‍ സിപിഎമ്മിന് അകത്തേയ്ക്ക് നോക്കൂ. അവിടെ പരാതി ഉന്നയിക്കുന്നവര്‍ക്ക് പൊലീസില്‍ പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടോ...? പാര്‍ട്ടിക്കുള്ളില്‍ എല്ലാം ഒതുക്കി തീര്‍ക്കുകയല്ലേ...?

Summary

Behind the loss of my positions are two young leaders from Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Wayanad SFI; District Joint Secretary Sayanth alleges brutal assault by leaders
Sidhu Panakkal, Navya Nair
K Sudhakaran
Rajesh Madhavan, Rajinikanth
X

FOLLOW US

ON GOOGLE DISCOVER