

തിരുവനന്തപുരം: ഐ.ടി നഗരമായ ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ അത്യാധുനിക ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച മുതൽ പുതിയ 16 കോച്ചുകളുള്ള റെയ്ക്ക് സർവീസ് ആരംഭിക്കും. നിലവിൽ വെറും 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ പിൻവലിച്ചാണ് റെയിൽവേ യാത്രക്കാർക്കായി പുതിയ വലിയ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
ഈതീരുമാനത്തിലൂടെ നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി 530-ൽ നിന്നും 1128 ആയി കുത്തനെ ഉയരും. ഇത് ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനും തിരികെ പോകാനും ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളി യാത്രക്കാർക്ക് വലിയ തോതിൽ ആശ്വാസം പകരും.
മലയാളി യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ റൂട്ടിൽ നിലവിലുള്ളത്. വരാനിരിക്കുന്ന ഓണാവധി പ്രമാണിച്ച് ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള വന്ദേ ഭാരത് ചെയർകാർ ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് (Waiting List) ഇതിനകം തന്നെ നൂറിന് മുകളിലാണ്. മാത്രമല്ല, ഓഗസ്റ്റ് 29 മുതൽ 31 വരെയുള്ള തീയതികളിൽ ബെംഗളൂരുവിലേക്ക് ഒരു കൺഫേംഡ് ടിക്കറ്റ് പോലും നിലവിൽ ലഭ്യവുമല്ല. കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ യാത്രക്കാർക്ക് വരുംദിവസങ്ങളിൽ കൺഫേംഡ് ടിക്കറ്റുകളോടെ യാത്ര ചെയ്യാൻ സാധിക്കും.
അതേസമയം, സംസ്ഥാനത്തിന് അകത്ത് പുതിയൊരു എറണാകുളം - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (അനുവദിക്കണമെന്ന ആവശ്യത്തോട് റെയിൽവേ ബോർഡ് വീണ്ടും വിമുഖത കാണിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് പ്രത്യേക കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
രണ്ട് നഗരങ്ങളും തമ്മിൽ ദൂരക്കുറവായതിനാൽ (ചെറിയ ദൂരം) സർവീസ് നടത്തിയാൽ ട്രെയിൻ മണിക്കൂറുകളോളം തിരുവനന്തപുരം സ്റ്റേഷനിൽ വെറുതെ നിർത്തിയിടേണ്ടി വരും എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് റെയിൽവേ ബോർഡ് ഈ ആവശ്യത്തെ എതിർക്കുന്നത്.
റെയിൽവേയുടെ ഈ ദൂരക്കുറവ് വാദത്തിനെതിരെ ബദൽ നിർദ്ദേശങ്ങളുമായി യാത്രക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. റെയിൽവേയുടെ മറ്റ് പല സോണുകളിലും ഹ്രസ്വദൂര വന്ദേ ഭാരത് സർവീസുകളെ ദീർഘദൂര സർവീസുകളുമായി ബന്ധിപ്പിച്ച്വളരെ ലാഭകരമായി സർവീസ് നടത്തുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അത്തരം സാധ്യതകൾ പരിശോധിക്കാൻ ദക്ഷിണ റെയിൽവേ തയാറാകുന്നില്ല. ഇതിനായി ഒരു സമയക്രമവും അവർ മുന്നോട്ടുവെക്കുന്ന
ആദ്യ റേക്ക് രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ, അവിടെനിന്ന് 11 മണിക്ക് വീണ്ടും പുറപ്പെട്ട് നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴി വൈകിട്ട് 7 മണിയോടെ ചെന്നൈയിൽ എത്തിക്കാൻ സാധിക്കും.
രണ്ടാമത്തെ റേക്ക് രാവിലെ 8 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരത്തും, തുടർന്ന് രാത്രി 10 മണിയോടെ എറണാകുളത്തും എത്തുന്ന രീതിയിൽ തിരിച്ചും സർവീസ് നടത്താവുന്നതേയുള്ളൂ.
ഈ രണ്ട് സർവീസുകൾ പരസ്പരം ബന്ധിപ്പിച്ചാൽ ട്രെയിനുകൾ സ്റ്റേഷനിൽ വെറുതെ കിടക്കുന്നത് ഒഴിവാക്കാനും തമിഴ്‌നാട്, ചെന്നൈ മേഖലകളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates