

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 15 മുതല്‍ 22 വരെയാണ് ഭരണി ആഘോഷിക്കുന്നത്. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ മലയന്‍ തട്ടാന്‍ സമുദായത്തില്‍പ്പെട്ട കാവില്‍ വീട്ടുകാര്‍ക്കാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ നടത്താന്‍ അവകാശം.
വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജ നല്‍കിയ രണ്ട് പവിഴ മാലകള്‍ ധരിച്ചാണ് കൊടിയേറ്റത്തിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാവില്‍ വീട്ടുകാര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്.
ആദ്യ ചടങ്ങായ പട്ടും താലിയും സമര്‍പ്പിക്കല്‍ അവകാശിയായ മലയന്‍ തട്ടാന്‍ കുംഭ ഭരണി നാളായ ഇന്ന് നടത്തി. തുടര്‍ന്ന് മൂത്തമ്മ പുണ്യാഹം തളിച്ചു. അതിന് ശേഷം ഇടമുക്ക് മൂപ്പന്മാര്‍ കിഴക്കേ നടയിലും വടക്കേ നടയിലും നിലപാട് തറയിലും മറ്റ് ആല്‍മരങ്ങളിലും കൊടിക്കൂറകള്‍ കെട്ടി. കൊടിമരമില്ലാത്ത കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ കാവില്‍ കൊടിക്കൂറകള്‍ കെട്ടുന്നതിനെയാണ് ചെറുഭരണി കൊടിയേറ്റം എന്ന് വിശേഷിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates