കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട ; രണ്ടുകോടി വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

രണ്ടുകോടിയേളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി
കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട ; രണ്ടുകോടി വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
Updated on
1 min read

കൊല്ലം : കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട. രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 2.25 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. 

കൊല്ലത്തു നിന്നും മറ്റൊരാളില്‍ നിന്നും അഞ്ചു കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കൊല്ലം കാവനാട് സ്വദേശി അജിമോനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com