ബൈക്കും ബസും കൂട്ടിയിടിച്ച് തീപടർന്നു, പൊലീസുകാരൻ വെന്തുമരിച്ചു

കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം
രാമകൃഷ്ണൻ
രാമകൃഷ്ണൻ
Updated on
1 min read



തൊടുപുഴ: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റ് മരിച്ചു. കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിച്ചു കത്തിനശിച്ചു. കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്.

ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളാണ് മരിച്ച രാമകൃഷ്ണൻ. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടർന്നു. ബസ് യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 

അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com