നെടുങ്കണ്ടത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു, ആശങ്കയോടെ നാട്ടുകാര്‍, വനംവകുപ്പ് നിരീക്ഷണം- വിഡിയോ

നെടുങ്കണ്ടം പാറത്തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു
Birds die in mass in mysterious circumstances at Nedumkandam
Birds die in mass in mysterious circumstances at Nedumkandam
Updated on
1 min read

തൊടുപുഴ: നെടുങ്കണ്ടം പാറത്തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്ത് പാറത്തോട് ടൗണിന് സമീപമാണ് നിരവധി പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പത്തിലധികം പക്ഷികളാണ് ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ചത്തു കിടക്കുന്നത്. ഇവയിലധികവും കാക്കകളാണ്. മൈനയും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ പക്ഷികള്‍ ചത്തു വീഴുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. രാസപഥാര്‍ത്ഥങ്ങള്‍ കലര്‍ന്ന ഭക്ഷണാവശിഷ്ടങ്ങളോ വൈദ്യുതാഘാതമോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രാന്‍സ്‌ഫോമറിന്റെ അടുത്താണ് പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടത്. അതുകൊണ്ടാണ് വൈദ്യുതാഘാതമാകാം പക്ഷികള്‍ ചത്തുവീണതിന് കാരണമെന്ന സംശയത്തിന് ഇടയാക്കിയത്.

Birds die in mass in mysterious circumstances at Nedumkandam
സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

നിലവില്‍ ചത്തു കിടക്കുന്ന പക്ഷികളുടെ അവശിഷ്ടങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ട്. ഇവയില്‍ നിന്ന് വിദഗ്ധ പരിശോധന സാധ്യമല്ല. വീണ്ടും സമാന സാഹചര്യം ഉണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു.

Birds die in mass in mysterious circumstances at Nedumkandam
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
Summary

Birds die in mass in mysterious circumstances at Nedumkandam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com