ഷംഷാദ് ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം; രണ്ട് പേര്‍ പിടിയില്‍

ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ വീട്ടില്‍ അന്‍വര്‍ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പില്‍ വീട്ടില്‍ ബാസിം നിസാര്‍ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
Bishop attack Kerala incident details the arrest
പ്രതിയിലായ പ്രതികള്‍ screen grab
Updated on
1 min read

കൊച്ചി: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ടു പേര്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ വീട്ടില്‍ അന്‍വര്‍ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പില്‍ വീട്ടില്‍ ബാസിം നിസാര്‍ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികള്‍ സഞ്ചരിച്ചിരുന്ന ലോറിയും തമ്മില്‍ പെരുമ്പാവൂരില്‍ വച്ച് തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്നം ഭാഗത്ത് വെച്ച് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Bishop attack Kerala incident details the arrest
എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

പെരുമ്പാവൂരില്‍ വച്ചുണ്ടായത് ചെറിയ അപകടമായതുകൊണ്ടു തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടര്‍ന്നു. എന്നാല്‍ ബിഷപ്പിന്റെ കാറിനെ ലോറി പിന്തുടര്‍ന്നു. മൂവാറ്റുപുഴ സിഗ്‌നലില്‍ ബിഷപിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു.

Bishop attack Kerala incident details the arrest
മദ്യപിച്ചിട്ടുണ്ടോ, യാത്രമുടങ്ങും; മദ്യപിച്ചവരെ അകറ്റി നിര്‍ത്താന്‍ കെഎസ്ആര്‍ടിസി

കാറിന്റെ ഹെഡ്‌ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ഡ്രൈവറെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

Summary

Two Arrested in Bishop's Car Attack Case in Muvattupuzha: Bishop attack Kerala incident details the arrest of two individuals involved in an attack on Bishop Joseph Kollamparambil's car in Muvattupuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com