

കണ്ണൂര്‍: വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ വിശ്വസിക്കില്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും വോട്ടെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കുന്നു. ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ ഉണ്ടായിരിക്കണം. അത് നടപ്പാക്കാനുള്ള ആര്‍ജവവും വേണമെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക റാലിയില്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.
വനഭൂമിയില്‍ വളരുന്നവയാണ് വന്യമൃഗങ്ങള്‍. എന്നാല്‍ നമ്മുടെ പറമ്പില്‍ എത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി പരിഗണിക്കാന്‍ ഇനിമുതല്‍ സന്നദ്ധരല്ല. അവരെ സ്വന്തം വളര്‍ത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാന്‍വന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
കേരളത്തില്‍ 64 ശതമാനം കര്‍ഷകരാണ്. ഇവരുടെ കാര്യം ആരും കാര്യമായി സംസാരിക്കുന്നില്ല. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നത് 4.8 ശതമാനം ജനവിഭാഗമാണ്. ഇവര്‍ക്ക് ശമ്പളം കൊടുക്കാനാണ് സര്‍ക്കാര്‍ വരുമാനത്തിന്റെ വലിയഭാഗവും ചെലവഴിക്കുന്നത്. സര്‍ക്കാരിനോട് പറയാനുള്ളത് ഒന്നുമാത്രം. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇനി ഒരു സര്‍ക്കാരിന്റെ ആവശ്യമില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും 5000 രൂപ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകുന്ന മുന്നണികള്‍ക്കായിരിക്കും ക്രൈസ്തവര്‍ വോട്ട് ചെയ്യുകയെന്നും പാംബ്ലാനി അറിയിച്ചു.
Archbishop of Thalassery Archdiocese Bishop Joseph Pamplany says votes will be cast only for those who address the demands put forward by the Christian community
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates