'ആരെയും നിര്‍ദേശിക്കുകയോ, എതിര്‍ക്കുകയോ ചെയ്തിട്ടില്ല'; മേയറെ നിര്‍ണയിക്കുന്നതില്‍ ഇടപെട്ടില്ല; വി മുരളീധരന്‍

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു.
V MURALEEDHARAN
വി മുരളീധരന്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ ഭാഗമായിട്ടില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. താന്‍ ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും ആരെയെങ്കിലും എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും വി മുരളീധരന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

V MURALEEDHARAN
തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

'പാര്‍ട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാന്‍ മനസിലാക്കുന്നു. 'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു'- കുറിപ്പില്‍ പറയുന്നു.

വി മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേര് ' ബ്രേക്കിങ് ന്യൂസില്‍ ' ഉള്‍പ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്....

വിവാദത്തിന് കൊഴുപ്പുകൂട്ടാന്‍ വി.മുരളീധരന്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിന്റെ അങ്ങേയറ്റമാണ് ! !

തലസ്ഥാന നഗരിയില്‍ ബിജെപി അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ 'ഇന്‍ഡി സഖ്യ ഫാക്ടറിയില്‍ 'നിന്ന് വ്യാജവാര്‍ത്തകള്‍ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.

മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും ഒരു ഘട്ടത്തിലും ഞാന്‍ ഭാഗമായിട്ടില്ല.

ആരുടെയും പേര് നിര്‍ദേശിക്കുകയോ ആരെയെങ്കിലും എതിര്‍ക്കുകയോ ചെയ്തിട്ടില്ല.

പാര്‍ട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാന്‍ മനസിലാക്കുന്നു.

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു.

അതല്ല ,ഇന്‍ഡി സഖ്യം തയാറാക്കുന്ന വ്യാജവാര്‍ത്ത നിങ്ങള്‍ ബോധപൂര്‍വം കൊടുക്കുന്നതാണെങ്കില്‍ ,ഒന്നേ പറയാനുള്ളൂ...

ആയിരംവട്ടം ആവര്‍ത്തിച്ചാലും നുണ, സത്യമാവില്ല !

ശ്രീ.വി.വി.രാജേഷിനും ശ്രീമതി.ആശാനാഥിനും ആശംസകള്‍ !

Summary

BJP leader V Muraleedharan says he was not part of any discussion related to the mayoral candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com