മാരാർജി ഭവനു നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങൾ വഴി തുമ്പുണ്ടാക്കി
Arrest (Representational Image)
Arrest (Representational Image)Arrest (Representational Image)
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുൻപ് രാത്രിയിലായിരുന്നു സംഭവം.

തലസ്ഥാനത്ത് ബിജെപി - കോൺഗ്രസ് അനുഭാവികൾ തമ്മിലുണ്ടായ തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബർ അവസാന വാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതോടെയായിരുന്നു നഗരത്തിൽ രാഷ്ട്രീയ സംഘർഷ പരമ്പരക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഈ കേസിൽ ഏതാനും ബിജെപി പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു.

ഇതിന്റെ തുടർച്ചയായാണ് രാത്രി വൈകി ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുജിത് കുമാറിലേക്കും അരുണിലേക്കും വഴിതുറന്നത്. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

Summary

Two Congress workers were arrested on Monday by the Thiruvananthapuram city police in connection with the late-night attack on the BJP state headquarters, Mararji Bhavan, where beer bottles were hurled at the party office nearly a month ago

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER