bjp panchayat member was deported
ശ്രീജിത്ത്

വനിതാ ഡോക്ടറെ ആക്രമിച്ചതടക്കം നിരവധി കേസുകള്‍; ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി
Published on

തൃശൂര്‍: ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്സ്) നാടുകടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീജിത്ത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.

bjp panchayat member was deported
നീറ്റ് പരീക്ഷയിലെ അട്ടിമറി ഗൗരവകരം; ഒളിച്ചുകളി അവസാനിപ്പിച്ച് സമഗ്ര അന്വേഷണം നടത്തണം: മുഖ്യമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com