'സ്ഥാനാര്‍ഥിയാവും മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചോളൂ, ഞങ്ങളുടെ നെഞ്ചത്താവരുത്'

TN Prtahapan poster
കെകെ അനീഷ് കുമാര്‍, ടിഎന്‍ പ്രതാപന്റെ പോസ്റ്റര്‍ TN Prathapan poster
Updated on
1 min read

തൃശൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ ടി എന്‍ പ്രതാപനെ പരിഹസിച്ച് ബിജെപി. മണലൂരില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ബിജെപിയുടെ ചിഹ്നത്തിനു മുകളിലാണ്. ഞങ്ങളുടെ നെഞ്ചത്ത് ആവരുത് പോസ്റ്റ് ഒട്ടിക്കല്‍ എന്ന് മണലൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ പി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ ഫേസ്ബുക്കില്‍ എഴുതി. പോസ്റ്റ് ഇങ്ങിനെ:

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പോസ്റ്ററൊട്ടിക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, നിങ്ങളുടെ സംസ്‌കാരം....

പക്ഷെ അത് ഞങ്ങളുടെ നെഞ്ചത്താവരുത്...

തെരെഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ

ഉത്സവമാണ്....

ഇതില്‍ എല്ലാവര്‍ക്കും അവകാശങ്ങളും

അവസരങ്ങളുമുണ്ടാകണം....

TN Prtahapan poster
ജി സുധാകരന് 'കൈ' കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

നേതാവിന്റെ തൊട്ടിത്തരം അണികളും

ഏറ്റെടുത്ത് അന്തരീക്ഷം കലുഷിതമാക്കരുത്...

സ്‌നേഹവും സൗഹൃദവും പോസ്റ്ററെഴുതി

ഒട്ടിക്കാറില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍

അതെല്ലാം ആവോളമുണ്ട്...

ഞങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം ബംഗാളികളുടേയും സുഡുക്കളുടേയും കൂലിപ്പണിയല്ല....

പാവപ്പെട്ട ഞങ്ങളുടെ പ്രവര്‍ത്തകരുടെ വിയര്‍പ്പാണ്....

അതില്‍ കയറി നൃത്തമാടരുത്...

ഒറ്റപ്പെട്ടതെന്ന് കരുതി അവഗണിക്കാന്‍

ശ്രമിച്ചെങ്കിലും ഇതങ്ങനെ വ്യാപകമായി തുടരുകയാണ്....

ക്ഷമ പരീക്ഷിക്കുന്നത്

ബോധപൂര്‍വ്വമാണെന്നറിയാം....

എന്നാലും ദേഹത്ത് വീണ് കാശുണ്ടാക്കാന്‍ നോക്കരുതെന്നൊരു അപേക്ഷയാണ്.

Summary

BJP ridicules TN Prathapan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com