'ആടി നില്‍ക്കുന്ന 10 ശതമാനം വോട്ടു കൂടി പിടിക്കണം', 30 മണ്ഡലങ്ങളില്‍ കണ്ണു വച്ച് ബിജെപി

BJP PRESIDENT NITIN NABIN IN KERALA
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു, രാജീവ് ചന്ദ്രശേഖര്‍ സമീപം NITIN NABIN pti
Updated on
1 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലെ വിജയം ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കു 30% വോട്ടിലധികം ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളില്‍ എന്തു വിലകൊടുത്തും വിജയം ഉറപ്പാക്കാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് അനുസരിച്ചുള്ള തന്ത്രങ്ങളാവും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക.

ഈ മണ്ഡലങ്ങളില്‍ ഒരു കക്ഷിയിലും പെടാതെ ചാഞ്ചാടി നില്‍ക്കുന്ന 10 ശതമാനത്തോളം വോട്ടുണ്ടാകുമെന്ന് നിതിന്‍ നബിന്‍ ചൂണ്ടിക്കാട്ടി. മുന്നണിയുടെ വിശ്വാസ്യത ഉയര്‍ത്തിക്കാട്ടി ഈ വോട്ടുകള്‍ കൂടി നേടി വിജയം ഉറപ്പിക്കാനാണു കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ അധ്യക്ഷന്റെ ആഹ്വാനം.

BJP PRESIDENT NITIN NABIN IN KERALA
ധര്‍മടത്ത് ഷാഫി, നേമത്ത് തരൂരും മുരളീധരനും പരിഗണനയില്‍; പ്രചരിക്കുന്ന സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് കെപിസിസി

ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുക. എല്‍എഡിഎഫും യുഡിഎഫും സനാതന ധര്‍മത്തെ നശിപ്പിക്കുകയാണന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇരു മുന്നണികളുടേയും അഴിമതിയും പ്രീണനവും തുറന്നുകാട്ടി ജനങ്ങളെ സമീപിക്കണം. ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു.

''ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കുറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിയുണ്ടാവും'' - നിതിന്‍ നബിന്‍ പറഞ്ഞു.

നെടുമ്പാശേരിയില്‍ താജ് ഹോട്ടലില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ വിഷമായി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു ജേക്കബ്, എ.വി.താമരാക്ഷന്‍, കുരുവിള മാത്യൂസ്, ഹരികുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, എസ്.രാജേന്ദ്രന്‍, കെ.ടി.തോമസ് തുടങ്ങിയവരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തി.

Summary

NITIN NABIN VISIT: BJP to focus on 30 seats in the coming Kerala Assembly Election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com