മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര്‍ സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമിച്ചത്.
Block Panchayat member injured after being hit with a wire rod
കെ ആര്‍ രാമചന്ദ്രന്‍
Updated on
1 min read

തൊടുപുഴ: ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ കെ ആര്‍ രാമചന്ദ്രനാണ് മര്‍ദനമേറ്റത്. നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര്‍ സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമിച്ചത്.

ഇന്ന് വൈകുന്നേരം ആണ് സംഭവം. നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുമതലകാരന്‍ കൂടിയായ രാമചന്ദ്രന്‍ ട്രസ്റ്റ് ഓഫീസില്‍ നില്കുമ്പോഴായിരുന്നു സംഭവം.

Block Panchayat member injured after being hit with a wire rod
'നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യന്‍'; സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പില്‍

മദ്യപിച്ച് ഇവിടെയ്ക്കു എത്തിയ സന്തോഷ് തന്റെ കൈയില്‍ ഉള്ള മദ്യകുപ്പി അവിടെ ഉപേക്ഷിയ്ക്കണം എന്ന് പറഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഓഫീസില്‍ ഉണ്ടായിരുന്നവര്‍ ഇയാളെ പറഞ്ഞു വിടാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ ഉണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച് രാമചന്ദ്രനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ രാമചന്ദ്രനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ നെടുംകണ്ടം പൊലിസ് പിടികൂടി. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Summary

Block Panchayat member injured after being hit with a wire rod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com