

പത്തനംതിട്ട: പത്താം ക്ലാസിന്‍റെ യാത്രയയ്പ്പ് പരിപാടികളുടെ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. അതിനിടെയാണ് ഒരു കറുത്ത ബിഎംഡബ്ല്യു കാര്‍ സിനിമ സ്റ്റൈലില്‍ സ്കൂള്‍ മുറ്റത്തേക്ക് പൊടി പറത്തി പാഞ്ഞുവരുന്നത്. മൈതാനത്ത് വട്ടം കറക്കി അഭ്യാസ പ്രകടനം. എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ അധ്യാപകരും ജീവനക്കാരും കുഴഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു. കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തില്‍ 10-ാം ക്ലാസിന്റെ യാത്രയയ്പ്പ് കൊഴുപ്പിക്കാന്‍ വിദ്യാര്‍ഥികളാണ് കാര്‍ വാടകയ്ക്കെടുത്തതെന്ന് കണ്ടെത്തി.
യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനാണ് വിദ്യാര്‍ഥികള്‍ കാര്‍ എത്തിച്ചത് . 2000 രൂപ വാകടയ്ക്കാണ് യുവാക്കള്‍ കാര്‍ എത്തിച്ചത്.
പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19). ഇവർക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായി ഇൻസ്പെക്ടർ പി.ശ്രീജിത്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates