ഊന്നുകല്ലിലെ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; പ്രതി അടിമാലി സ്വദേശി
കൊച്ചി: കോതമംഗലത്തിന് സമീപം ഊന്നുകല്ലില്‍ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിനുസമീപം കുന്നത്തുതാഴെ ശാന്ത (61)യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. കൊല്ലപ്പെട്ട ശാന്തയുടെ ഫോണ്‍ കേന്ദ്രീകരിച്ച നടന്ന പരിശോധനയാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്.
നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശിയാണ് കൊലനടത്തിയത് എന്നാണ് സംശയം. ശാന്തയുടെ ആഭരണങ്ങള്‍ അടിമാലിയില്‍നിന്ന് കണ്ടെത്തി. പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന കാറും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളാമക്കുത്തില്‍ ദേശീയപാതയോട് ചേര്‍ന്ന് ആള്‍ത്താമസമില്ലാത്ത വീടിന്റെ വര്‍ക് ഏരിയയോട് ചേര്‍ന്നുള്ള ഓടയില്‍ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ഓടയുടെ സ്ലാബ് നീക്കി മൃതദേഹം പുറത്തെടുത്തെങ്കിലും ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളോ ധരിച്ചിരുന്ന ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഓഗസ്റ്റ് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് അറിയിച്ച് മകന്‍ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയ ബന്ധുക്കള്‍ ശനിയാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു.
ഭര്‍ത്താവ്: ബേബി. മക്കള്‍: ബിജിത്, ബിന്ദു. മരുമകള്‍: ഐശ്വര്യ.
The body of a woman found in a drain leading to a sewage tank at Unnukallu near Kothamangalam has been identified. The deceased was identified as Shantha (61).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

