കൊച്ചി : എറണാകുളത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തി.
ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ടോയ്‌ലറ്റില്‍ കണ്ടെത്തുന്നത്. കഴിഞ്ഞദിവസമാണ് പതിനേഴുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates