തലയോട്ടിയും അസ്ഥികളും ചിതറിക്കിടക്കുന്ന നിലയിൽ; കോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി 

മരത്തിൽ തൂങ്ങാൻ ഉപയോ​ഗിച്ചതെന്ന് സംശയിക്കുന്ന കുരുക്കും കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ  റബർ എസ്റ്റേറ്റിൽ കണ്ടെത്തുകയായിരുന്നു. തലയോട്ടിയും അസ്ഥികളും ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

വിറക് ശേഖരിക്കാൻ പോയ തൊഴിലാളികളാണ് കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരത്തിൽ തൂങ്ങാൻ ഉപയോ​ഗിച്ചതെന്ന് സംശയിക്കുന്ന കുരുക്കും എസ്റ്റേറ്റിൽ നിന്ന് കണ്ടെത്തി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളിൽ നിന്നാണ് അന്വേഷണം തുടങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com