'പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു'; വടക്കാഞ്ചേരിയില്‍ ബോംബേറ്- വീഡിയോ 

വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്
പൊലീസ് പരിശോധന, വടക്കാഞ്ചേരിയിൽ കടയ്ക്ക് മുന്നിൽ ബോംബ് എറിഞ്ഞപ്പോൾ
പൊലീസ് പരിശോധന, വടക്കാഞ്ചേരിയിൽ കടയ്ക്ക് മുന്നിൽ ബോംബ് എറിഞ്ഞപ്പോൾ
Updated on
1 min read

തൃശ്ശൂര്‍: വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. അരുണ്‍ എന്നയാളുടെ ഹോട്ടലിലും വീട്ടിലുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. 

പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. സംഭവത്തില്‍ പറമ്പായി സ്വദേശി സനല്‍, ചെപ്പാറ സ്വദേശി ജസ്റ്റിന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘത്തെ  വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുന്‍പ് അരുണുമായി ഇവര്‍ക്ക് തര്‍ക്കമുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസവും തര്‍ക്കം നടന്നതിന് പിന്നാലെ പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബോംബേറ് നടന്നത്. സംഭവത്തില്‍ സാക്ഷി പറഞ്ഞ ആളെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ അരുണിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com