യാക്കൂബ് മേമന്റെ പേരില്‍ ഇ- മെയില്‍ സന്ദേശം; തിരുവനന്തപുരത്ത് ഹോട്ടലില്‍ ബോംബ് ഭീഷണി

ഇന്ന് രാവിലെയായിരുന്നു ഹോട്ടലിനു നേരെ ബോംബ് ഭീഷണി സന്ദേശമെത്തിയത്.
Bomb threat at hotel in Thiruvananthapuram Email message
ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നു
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ- മെയില്‍ സന്ദേശമെത്തിയത്. മനുഷ്യ ബോംബ് ഉപയോഗിച്ച് ഹോട്ടല്‍ തകര്‍ക്കുമെന്നാണ് ഭീഷണി.

ഇന്ന് രാവിലെയായിരുന്നു ഹോട്ടലിനു നേരെ ബോംബ് ഭീഷണി സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്.

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ബോംബ് സ്‌ക്വാഡും , ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. സന്ദേശം വ്യാജമാകാനാണ് സാധ്യതയെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sidharth Bharathan
Vinay Fort
Air India Express Bomb Threat Note: Crew Member, Passenger Under Prob
Vinay Fort
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com