മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി; ഐസൊലേഷന്‍ റണ്‍വേയില്‍ പരിശോധന

ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്.
kannur airport
kannur airportഫയല്‍ ചിത്രം
Edited By:
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്‌ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഐസോലേഷന്‍ മേഖലയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

kannur airport
'ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം, എന്നാലെ പാര്‍ട്ടിയെ രക്ഷപ്പെടുത്താനാവൂ'; കെ കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനം

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തി. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.

Summary

Bomb threat to plane at Kannur International Airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com