ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി ബിജിലാല്‍ യാത്രയായി; നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറില്‍ ബിജിലാല്‍ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടര്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
bijilal
ബിജിലാല്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ, കാറാത്തലവിള ബിജിലാല്‍ കൃഷ്ണ (42) ആറ് പേര്‍ക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീ.ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് നല്‍കിയത്.

2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറില്‍ ബിജിലാല്‍ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടര്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.

bijilal
മിഥുന്റെ മരണത്തില്‍ നടക്കുന്നത് ത്രിതല അന്വേഷണം; വീട്ടിലെത്തി ആശ്വസിപ്പിച്ച് മന്ത്രിമാര്‍; സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം നാളെ വൈകീട്ട് സംസ്‌കാരം

അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

bijilal
പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി, മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

കാട്ടാക്കട, മാറാനല്ലൂരിന് അടുത്ത് പുന്നാവൂരില്‍ സലൂണ്‍ നടത്തുകയായിരുന്നു ബിജിലാല്‍. സഹോദരി: വിജി, സഹോദരി ഭര്‍ത്താവ്: ജയകൃഷ്ണന്‍.

Summary

brain death bijilal's organs will give new life to six people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com