ബുറേവി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ; കേരള തീരത്ത് റെഡ് അലര്‍ട്ട്

കുണ്ടള, ഷോളയാര്‍ അണക്കെട്ടുകല്‍ക്ക് റെഡ് അലര്‍ട്ട് നല്‍കി. കുണ്ടളയില്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയുന്നു
ബുറേവി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത ; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ; കേരള തീരത്ത് റെഡ് അലര്‍ട്ട്
Updated on: 
1 min read

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് തൊട്ടടുത്തെത്തി. പാമ്പന്‍ പാലത്തിന് 110 കിലോമീറ്റര്‍ അടുത്ത് കടലിലാണ് കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 80 കിലോമീറ്ററാണ് കാറ്റിന്റെ വേഗത.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി വിമാനങ്ങളാണ് റദ്ദാക്കിയത്. തമിഴ്‌നാട്ടിലെ അഞ്ച്ു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതിനിടെ കേരള തീരത്ത് ബുറേവി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ പുറപ്പെടുവിച്ചിരുന്ന ചാഴലിക്കാറ്റിന്റെ ഓറഞ്ച് അലര്‍ട്ടാണ് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതോടെയാണ് മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്.

അടിയന്തര സാഹചര്യം നേരിടാന്‍ എട്ടു കമ്പനി എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുണ്ടള, ഷോളയാര്‍ അണക്കെട്ടുകല്‍ക്ക് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കുണ്ടളയില്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയുന്നുണ്ട്.

മാട്ടുപ്പെട്ടി, ആനയിറങ്കല്‍ അണക്കെട്ടുകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, പൊന്മുടി, പെരിങ്ങല്‍കുത്ത് അണക്കെട്ടുകള്‍ക്ക് ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com