ബസ് വരുന്നത് കണ്ട് കൈ കാണിച്ചു; 72കാരി അതേ ബസിടിച്ച് മരിച്ചു

ബസ് വരുന്നത് കണ്ട് കൈ കാണിച്ച വയോധിക, അതേ ബസ് ഇടിച്ചു മരിച്ചു
ശോശാമ്മ
ശോശാമ്മ
Updated on
1 min read

കോട്ടയം:  ബസ് വരുന്നത് കണ്ട് കൈ കാണിച്ച വയോധിക, അതേ ബസ് ഇടിച്ചു മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്.

ശ്രീനിപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ഇടിച്ചത്.കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ. 

ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ, ബസ് വരുന്നതുകണ്ട് ശോശാമ്മ കൈകാണിച്ചു. ബസ് അല്‍പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ശോശാമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com