കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബസ് ഡ്രൈവറെ മര്‍ദിച്ചു; താക്കോല്‍ എടുത്തു, യാത്രക്കാര്‍ വഴിയിലായി

ആക്രമണത്തില്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്
കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബസ് ഡ്രൈവറെ മര്‍ദിക്കുന്നു
കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബസ് ഡ്രൈവറെ മര്‍ദിക്കുന്നു ഫെയ്‌സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: മുക്കത്ത് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. വൈകീട്ട് അഞ്ചു മണിയോടെ മുക്കം- അരീക്കോട് റോഡില്‍ കല്ലായിയിലാണ് സംഭവം.

ആക്രമണത്തില്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. നാലു കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഡ്രൈവറെ മര്‍ദിച്ച് ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്കു പോകുകയായിരുന്ന റോബിന്‍ ബസിനു നേരെയായിരുന്നു ആക്രമണം.

കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബസ് ഡ്രൈവറെ മര്‍ദിക്കുന്നു
നെടുമ്പാശേരിയില്‍ 33 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു

ബസിന്റെ താക്കോല്‍ അക്രമികള്‍ കൈവശപ്പെടുത്തിയതോടെ യാത്രക്കാര്‍ വഴിയിലായി. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com