38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നാളെ കൂടി പേര് ചേർക്കാം

അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
Bypolls in 38 Local Body Wards: Tomorrow is the Last Day to Register on the Voters' List
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ കൂടി അവസരമുണ്ടെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.

ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും 4 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷൻ വെബ്‌സൈറ്റിലും പരിശോധിക്കാം.

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്) 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

Bypolls in 38 Local Body Wards: Tomorrow is the Last Day to Register on the Voters' List
'എയിംസ് തൃശൂരില്‍ തന്നെ വേണം, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറിയിട്ടില്ല'
Bypolls in 38 Local Body Wards: Tomorrow is the Last Day to Register on the Voters' List
നാളെ പത്ത് ജില്ലകളില്‍ അവധി
Bypolls in 38 Local Body Wards: Tomorrow is the Last Day to Register on the Voters' List
'അത് നാക്കുപിഴയല്ല; സ്ത്രീകളുടെ ആത്മാഭിമാനം ചവിട്ടിമെതിക്കുന്നു';സിപി ജോണിന്റെ പ്രസ്താവന നിന്ദ്യമെന്ന് പിണറായി

Bypolls in 38 Local Body Wards: Tomorrow is the Last Day to Register on the Voters' List

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com