

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, നരേന്ദ്രമോദി സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള ബിജെപി ഘടകം. മന്ത്രിസഭയിലേക്ക് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാ എംപി സി സദാനന്ദന്റെ പേര്‍ സജീവമായി പരിഗണിക്കുന്നതായാണ് വിവരം. രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന്‍ ജൂണില്‍ രാജിവച്ചതോടെ കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം സുരേഷ് ഗോപി മാത്രമാണ്.
രണ്ടാമതൊരു ഊഴം കൂടി ജോര്‍ജ് കുര്യന് നല്‍കേണ്ടതില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് മന്ത്രിസഭയില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ കണ്ണൂര്‍ സ്വദേശി സി സദാനന്ദനെ 2025 ജൂലൈയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാജ്യസഭയിലേക്ക നോമിനേറ്റ് ചെയ്തത്.
ആര്‍എസ്എസ് ഇടപെടലാണ് സി സദാനന്ദന്റെ രാജ്യസഭ അംഗമാകുന്നതില്‍ നിര്‍ണായകമായത്. സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമങ്ങള്‍ തുറന്നുകാട്ടുകയും ഇതിലൂടെ ലക്ഷ്യമിട്ടു. 1994ല്‍ സിപിഎം ആക്രമണത്തില്‍ സി സദാനന്ദന് അദ്ദേഹത്തിന്റെ രണ്ടുകാലുകളും നഷ്ടമായിരുന്നു. നവംബറില്‍ കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി സദാനന്ദനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി സംസ്ഥാനഘടകത്തിനൊപ്പം ആര്‍എസ്എസും പിന്തുണ അറിയിച്ചതായാണ് വിവരം. സദാനന്ദനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. അതിന്റെ നേട്ടം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലും സംഘടനാതലത്തിലും ലഭിക്കും. കൂടാതെ, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ രാഷ്ട്രീയമായി നേരിടാന്‍ കഴിവുള്ള ഒരു നേതാവ് മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates