ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം: കോഴിക്കോട് സ്വദേശി മരിച്ചു  

കോഴിക്കോട് സ്വദേശി അതുൽരാജ് ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്​​: ഇറാഖ്​ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പൻറെ പുരയിൽ അതുൽരാജ് ആണ് (28)മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായതെന്നാണ് വിവരം.

പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒൻപത് പേർ മരിച്ചിട്ടുണ്ട്. അപകടം നടന്ന വിവരം ഇന്നാണ് അതുൽരാജിൻറെ വീട്ടിലറിയുന്നത്. 

ഇറാഖ്​ എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽ ജോലിക്ക്​ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com