വോട്ടിന് പണം നല്‍കി സ്ഥാനാര്‍ത്ഥി ; വീഡിയോ പുറത്ത്, അന്വേഷണം

ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിനാണ് വിജയിച്ചിരുന്നത്
എല്‍ഡിഎഫ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം
എല്‍ഡിഎഫ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം
Updated on
1 min read

മലപ്പുറം : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാര്‍ത്ഥി വോട്ടിനു വേണ്ടി പണം വിതരണം ചെയ്തതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനാണ് (കുഞ്ഞാപ്പു) വോട്ടിന് പണം വിതരണം ചെയ്തത്. 

ഇതിന്റെ വീഡിയോ എല്‍ഡിഎഫ് പുറത്തുവിട്ടു. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇദ്ദേഹം. പിന്നീട് കോണ്‍ഗ്രസുമായി പിണങ്ങി പാര്‍ട്ടി വിട്ടുപോയ ഇദ്ദേഹം സ്വതന്ത്രനായി ആപ്പിള്‍ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. 

വാര്‍ഡില്‍ എല്‍ഡിഎഫും യുഡിഎഫും മല്‍സരരംഗത്തുണ്ട്. കഴിഞ്ഞതവണ നഗരസഭയില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന വാര്‍ഡാണിത്. ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിനാണ് വിജയിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com