വൈറലായ 'സ്വന്തം പോസ്റ്റര്‍' കണ്ട സ്ഥാനാര്‍ത്ഥി ഞെട്ടി, പരാതി , കേസ്

നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയചിത്ര ചവറ പൊലീസില്‍ പരാതി നല്‍കി
വൈറലായ 'സ്വന്തം പോസ്റ്റര്‍' കണ്ട സ്ഥാനാര്‍ത്ഥി ഞെട്ടി, പരാതി , കേസ്
Updated on: 
1 min read


കൊല്ലം : സ്വന്തം പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് അറിഞ്ഞ് നോക്കിയ സ്ഥാനാര്‍ത്ഥി ഞെട്ടി. കൊല്ലം പൊന്മന ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയചിത്രയുടെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപോസ്റ്റര്‍ പ്രചരിക്കുന്നത്. 

ജയചിത്രയുടെ പോസ്റ്ററില്‍ മറ്റൊരു യുവതിയുടെ ചിത്രം പതിച്ച് വ്യാജ പോസ്റ്റര്‍ പ്രചരിപ്പിക്കുകയായിരുന്നു. പുതിയ പോസ്റ്ററിന് താഴെ അശ്ലീല കമന്റുകളടക്കം വന്നിരുന്നു. 

സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റർ
സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റർ

ഇതേത്തുടര്‍ന്ന് വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയചിത്ര ചവറ പൊലീസില്‍ പരാതി നല്‍കിയിരിക്കകുയാണ്. വ്യാജ പ്രചാരണത്തില്‍ തളരില്ലെന്നും, കൂടുതല്‍ ഊര്‍ജ്ജസ്വലമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ജയചിത്ര പറഞ്ഞു. 
 

ജയചിത്രയുടെ യഥാർത്ഥ പോസ്റ്റർ
ജയചിത്രയുടെ യഥാർത്ഥ പോസ്റ്റർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com