പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍

കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്‌
VD Satheesan
VD Satheesan
Edited By:
Updated on
1 min read

തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ലെന്ന് മഖ്യമന്ത്രി വിഡി സതീശന്‍. പിന്‍മാറിയില്‍ വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ മുഖ്യമന്ത്രി അറിയിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന രാഷ്ട്രീയ കാര്യസമിതിയിലെ ദീപാദാസ് മുന്‍ഷിയുടെ വിമര്‍ശനം മുഖ്യമന്ത്രി തള്ളി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിഎം ശ്രീ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ ഒപ്പിട്ടാല്‍ പിന്‍മാറാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. പിന്മാറിയാല്‍ കേന്ദ്രസഹായം നഷ്ടമാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായാണ് വിവരം. പാര്‍ട്ടി വികാരം മാനിക്കുന്നതായും ഉപസമിതി റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടര്‍നടപടിയെന്നും പിന്‍മാറാന്‍ സാധ്യമല്ലെന്നാണ് ലഭിച്ച നിയമപോദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനമില്ലെന്നും ദീപാദാസ് മുന്‍ഷി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഏകോപനം വേണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിലുള്ള കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് പിജെ കുര്യന്‍, കെസി ജോസഫ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവർ ആവശ്യപ്പെട്ടു . മാനസികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞെന്നും ഫിസിക്കലി മാത്രം പ്രസിഡന്റായി തുടരുകയാണെന്നായിരുന്നു പിജെ കുര്യന്റെ വിമര്‍ശനം. ഇതിനെ ബെന്നി ബഹന്നാന്‍ പിന്തുണച്ചതായാണ് വിവരം.

Summary

Cannot withdraw from PM SHRI now; education department will not receive central assistance: VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com