'ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ..'

സഹകരണ രജിസ്ട്രാർ എന്ന പദവിയിലേക്കാണ് പി ബി നൂഹിനെ സർക്കാർ മാറ്റി നിയമിച്ചത്
പി ബി നൂഹ് / ഫെയ്‌സ്ബുക്ക് ചിത്രം
പി ബി നൂഹ് / ഫെയ്‌സ്ബുക്ക് ചിത്രം
Updated on
2 min read

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറുന്ന പി ബി നൂഹിന് നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ. സ്ഥലംമാറ്റം സൂചിപ്പിച്ചുകൊണ്ട് താങ്ക്സ്, ബിലവ്ഡ് പത്തനംതിട്ട എന്ന് പി ബി നൂഹ് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയാണ് കളക്ടർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കമന്റുകളുടെ പ്രവാഹം. 

ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ എന്ന് ഒരാൾ ചോദിക്കുന്നു. വെള്ളപൊക്കം വന്നാലും മറ്റു പ്രശ്നങ്ങൾ വന്നാലും എന്തിനും പത്തനംതിട്ടയുടെ കൂടെ നിന്ന ഞങളുടെ പ്രിയ കളക്ടർ ബ്രോ... സാർ മറക്കില്ല.... ഒരു കളക്ടർനെയും ഇതുപോലെ ആരാധിച്ചിട്ടില്ല...., മറക്കില്ല ഒരിക്കലും....... പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് മുന്നിൽ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കളക്ടർ സർ,,, ഒരായിരം നന്ദി , 

ആദ്യമായിട്ടായിരിക്കും ഒരു കളക്ടറിനെ നാട്ടുകാർ ഇത്രമാത്രം മിസ് ചെയ്യുന്നത്.. സാറിനു ജീവിതത്തിൽ എന്നെങ്കിലും ഇലക്ഷന് നിൽക്കണം എന്ന് തോന്നിയാൽ നേരെ പത്തനംതിട്ടയ്ക്ക് പോരുക പുഷ്പംപോലെ ജയിക്കാം
ഒത്തിരി ഇഷ്ട്ടം...

"പത്തനംതിട്ട ജില്ലാ കലക്ടർമാർ ഇനീം മുതൽ പി. ബി. നൂഹിൻ്റെ മുമ്പും ശേഷവും എന്ന് അറിയപ്പെടും."
It's really hard to say goodbye to a People's Collector. We’re lucky to have you here.
Thank you Sir for the fruitful service to Pathanamthitta district.  ഇങ്ങനെ പോകുന്നു കമന്റുകൾ. 

സഹകരണ രജിസ്ട്രാർ എന്ന പദവിയിലേക്കാണ് പി ബി നൂഹിനെ സർക്കാർ മാറ്റി നിയമിച്ചത്. 2018 ജൂൺ മൂന്നിനായിരുന്നു പി ബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്.സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com