മര്‍ദിച്ചതിന്റെ വൈരാഗ്യം; സുഹൃത്ത് സഞ്ചരിച്ച കാര്‍ കത്തിച്ച് യുവാക്കള്‍

രവൂര്‍ സ്വദേശിയായ കണ്ണന്‍ സഞ്ചരിച്ചിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്.
car-set-fire-friends-dispute
കാര്‍ കത്തിയ നിലയില്‍
Updated on
1 min read

കൊല്ലം: മര്‍ദിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്ത് സഞ്ചരിച്ച കാര്‍ കത്തിച്ച് യുവാക്കള്‍. കൊല്ലം പൂതക്കുളം ഇടയാടിയില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പരവൂര്‍ സ്വദേശിയായ കണ്ണന്‍ സഞ്ചരിച്ചിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പൊലീസ് കേസെടുത്തു.

മദ്യപാനത്തിനിടെ കണ്ണനും മറ്റൊരു സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് ശംഭുവിനെ മര്‍ദിച്ചതാണ് കാര്‍ കത്തിക്കലില്‍ കലാശിച്ചത്. കണ്ണനും ആദര്‍ശും ആദ്യം കാറില്‍ സുഹൃത്തായ ശംഭുവിന്റെ അടുത്തെത്തി. തുടര്‍ന്ന് മൂവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ശംഭുവിന് മര്‍ദനമേറ്റു. ഇതിനുശേഷം കണ്ണന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങി.

car-set-fire-friends-dispute
സമഗ്ര സിനിമാ നയം മൂന്നുമാസത്തിനകം; സിനിമ പോളിസി കോണ്‍ക്ലേവിന് വിവാദങ്ങളോടെ സമാപനം

എന്നാല്‍, ശംഭു മറ്റൊരുസുഹൃത്തിനെയും കൂട്ടി കണ്ണനെ പിന്തുടര്‍ന്നു. തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ക്കുകയും കണ്ണനെ വലിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കാറിന്റെ പെട്രോള്‍ടാങ്ക് തകര്‍ത്ത് നടുറോഡില്‍ കാറിന് തീയിട്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് ഒടുവില്‍ തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

Summary

car was set on fire in Paravur, Kollam, following a dispute between friends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Three held in Chennai for filming social media reels inside mortuary .
Malappuram Murder
Case filed against son-in-law for damaging tires of mother-in-law's car
KERALA HIGH COURT
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com