വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ  മെത്രാനെങ്കിലും  ആയേനെ : മാർ ജോർജ് ആലഞ്ചേരി

ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു
പിണറായി വിജയൻ, ജോർജ് ആലഞ്ചേരി/ ഫയൽ
പിണറായി വിജയൻ, ജോർജ് ആലഞ്ചേരി/ ഫയൽ
Updated on
1 min read

കണ്ണൂർ:  ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണു കർദിനാളിന്റെ പരാമർശം. 

ബൈബിൾ വചനങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ഉദ്ധരിച്ചിരുന്നു. ആർച്ച്  ബിഷപ്പ് ഞറളക്കാട്ടിന്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമർശിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

 ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
 ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

മണ്ണിൽ പണിയെടുക്കുന്നവൻ എന്ന് അർത്ഥമുള്ള ജോർജ് എന്ന പേര് അന്വർത്ഥമാക്കും വിധം കർഷക പ്രശ്നങ്ങളിൽ ഇടപെടുന്ന ആളാണ് ആർച്ച് ബിഷപ്പ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ലളിത ജീവിതവും കരുണയുള്ള ഹൃദയവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പച്ചമനുഷ്യനായി, മനുഷ്യർക്കുവേണ്ടി ജീവിക്കുന്ന ആർച്ച് ബിഷപ്പ് ജോർജ് ഞറളക്കാട്ടിന്റെ ജീവിതം മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കിൽ ഒരു കർഷക നേതാവ് ആകുമായിരുന്നുവെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഡൽഹി കർഷക സമര വേദിയിൽ‌ അദ്ദേഹത്തെ കണ്ടേനെയെന്നും മുരളീധരൻ പറഞ്ഞു.

ജൂബിലി സ്മാരകമായി അതിരൂപത ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ കെ ശൈലജ, എഎൻ ഷംസീർ, സണ്ണി ജോസഫ്, സജീവ് ജോസഫ് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com