രാഹുല്‍ മാങ്കൂട്ടത്തിലിന് 'ബ്രീഡിങ് ഫെറ്റിഷ് ഫാന്റസി'; കുറിപ്പ്

'താനെന്ന പൊളിറ്റിക്കല്‍ സ്റ്റല്‍വാര്‍ട്ടിന്റെ കീഴില്‍, തന്റെ രാഷ്ട്രീയ പിടിപാടുകളുടെ അടിയില്‍, തനിക്കുള്ള സോഷ്യല്‍ ക്ലൗട്ടിന്റെ താഴെയായി ചതഞ്ഞരഞ്ഞു പോകുവാന്‍ ഉള്ള അര്‍ഹതമാത്രമേ നിനക്കുള്ളൂ എന്ന ഒരു ചിന്തയുടെ നിഴലുണ്ട് അയാളുടെ ആ വാക്കുകളില്‍'
Rahul Mamkoottathil, Praveen Parameswar
Rahul Mamkoottathil, Praveen Parameswarfacebook
Updated on
3 min read

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആദ്യ പരാതി വന്നപ്പോള്‍ പരാതിക്കാരി വിവാഹിതയാണെന്ന വാദം നിരത്തിയായിരുന്നു പ്രതിരോധിക്കുന്ന ആളുകളുടെ അഭിപ്രായം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടം ബ്രീഡിങ് ഫെറ്റിഷ് ഫാന്റസിയില്‍ അഭിരമിക്കുകയായിരുന്നുവെന്നാണ് അഭിഭാഷകനും കരിയര്‍ വിദഗ്ധനുമായ പ്രവീണ്‍ പരമേശ്വര്‍ പറയുന്നത്. എന്താണ് 'ബ്രീഡിങ് ഫെറ്റിഷ്' എന്നും അത് ഇവിടെ എങ്ങനെയാണ് സംഭവിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

Rahul Mamkoottathil, Praveen Parameswar
'അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്'; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

'താനെന്ന പൊളിറ്റിക്കല്‍ സ്റ്റല്‍വാര്‍ട്ടിന്റെ കീഴില്‍, തന്റെ രാഷ്ട്രീയ പിടിപാടുകളുടെ അടിയില്‍, തനിക്കുള്ള സോഷ്യല്‍ ക്ലൗട്ടിന്റെ താഴെയായി ചതഞ്ഞരഞ്ഞു പോകുവാന്‍ ഉള്ള അര്‍ഹതമാത്രമേ നിനക്കുള്ളൂ എന്ന ഒരു ചിന്തയുടെ നിഴലുണ്ട് അയാളുടെ ആ വാക്കുകളില്‍. തങ്ങളുടെ ബന്ധത്തിനിടയില്‍, ബ്രീഡിങ് ഫെറ്റിഷ് ഫാന്റസി ഉള്ള രാഹുല്‍ (ആ ചാറ്റില്‍ പറഞ്ഞപോലെ, കൃത്യമായ ബോധ്യത്തോടെ) ആ സ്ത്രീയെ അതിന്റെ പൂര്‍ത്തീകരണത്തിനു ഉപയോഗിച്ച് എന്നതേ ഉള്ളൂ.

അതുകൊണ്ടുതന്നെ, പ്രെഗ്‌നന്‍സി വരെയുള്ള കാര്യങ്ങള്‍ അവരുടെ കാര്യം മാത്രമാണ്. ഒരാളുടെ ഫാന്റസി പൂര്‍ത്തീകരിക്കുവാന്‍ രണ്ടുപേരും സമ്മതത്തോടെ 'എന്ത്' ചെയ്തു എങ്കിലും, അത് അവരുടെ കാര്യമാണ്. അവരുടെ കാര്യം മാത്രമാണ്. പക്ഷെ, അതിനു ശേഷം, തികച്ചും ക്രൂരമായി ഒരാള്‍ മറ്റൊരാളോട് പെരുമാറിയാല്‍, മുന്‍പുള്ള ബന്ധത്തിന്റെ പേരില്‍ അവരില്‍ ഉണ്ടായ ഒരു വലിയ മാറ്റാത്തെ തികച്ചും മനുഷ്യത്വമില്ലാത്ത കൈകാര്യം ചെയ്താല്‍ 'ഒരു മനുഷ്യനെന്ന' രീതിയിലുള്ള അയാളുടെ പ്രവര്‍ത്തി ചോദ്യം ചെയ്യപ്പെടണം', കുറിപ്പില്‍ പറയുന്നു.

Rahul Mamkoottathil, Praveen Parameswar
നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ, അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസല്ല; രാഹുലിനെതിരായ പരാതിയില്‍ പ്രതികരിച്ച് ഷാഫി

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാഹുൽ മാങ്കൂട്ടം 'breeding fetish' ഫാന്റസിയിൽ അഭിരമിക്കുകയായിരുന്നു.

----------------------------------------------

1) പരാതിക്കാരിയായ സ്ത്രീ ഫേസ്ബുക്കിലൂടെ രാഹുലിനെ പരിചയപ്പെടുന്നു.

ഇത് ഒരു തെറ്റായ ഇന്റെൻഷനോടുകൂടി ആണെന്ന് രാഹുലിനോ ആ സ്ത്രീക്കോ ആരോപണം ഇല്ല.

2) സ്ത്രീ തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ രാഹുലിനോട് പറയുന്നു.

തികച്ചും സ്വാഭാവികമായ പ്രവർത്തിയായിമാത്രമേ ഇതുവരെ ഉള്ള വിവരം വച്ച് മനസ്സിലാക്കുവാൻ കഴിയുന്നുള്ളു.

3) രണ്ടുപേരും തമ്മിലുള്ള അടുപ്പം കൂടുതൽ ഇന്റെൻസും ഡീപ്പും ആയിമാറുന്നു.

അത് അവരുടെ മാത്രം കാര്യമാണ്.

4) ഈ സമയത്തെല്ലാം ആ സ്ത്രീ ഒരു മാരിറ്റൽ റിലേഷന്ഷിപ്പിൽ ആണ്.

ഇതിൽ ആ സ്ത്രീ മാരീഡ് ആണോ അല്ലയോ എന്നത്, അവർ മാരീഡ് ആണെന്ന് റിലേഷന്റെ സമയത്തു രാഹുൽ നു അറിയാമെന്നിടത്തോളം, ഇപ്പോൾ നമ്മുടെ മുന്നിലെ വിഷയത്തിന്റെ മെറിറ്റ് അനാലിസിസിൽ കൺസിഡർ ചെയ്യേണ്ട കാര്യവുമില്ല.

5) തനിക്കു 'സ്ത്രീയെ പ്രെഗ്നന്റ് ആക്കണം' എന്ന രാഹുലിന്റെ താത്പര്യം (ഇത് രാഹുലിന്റെ വാക്കുകൾ ആണ്.)

ഇവിടെയും, ഇതിനു ശേഷവുമാണ് പ്രശ്നം'.

രാഹുലിന് ആണ് ആദ്യം താത്പര്യം. പ്രെഗ്നൻസി ക്കു ശേഷം തികച്ചും indifferent ഉം, rough ഉം, empathi ഇല്ലാതെ ഒക്കെ പെരുമാറുന്ന രാഹുലിനെയാണ് ഇതുവരെയുള്ള ചാറ്റുകൾ നമുക്ക് കാണിച്ചുതരുന്നത്.

ഒരു മര്യാദയും മാന്യതയും മാനുഷിക മൂല്യവും ഇല്ലാതെയാണ് അയാൾ അവരോടു സംസാരിക്കുന്നതു.

അഹങ്കാരത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ആണ് അയാൾ.

'Who cares' എന്ന് മാധ്യമങ്ങളോട് പറയുമ്പോൾ രാഹുലിന്റെ മുഖത്തുള്ള ഒരു പുച്ഛവും അഹന്തയും 'I am the master' എന്ന ഭാവവും ഉണ്ട്. അതെ വികാരങ്ങൾ ആണ് ആ വോയിസ് കോളിൽ ആ സ്ത്രീയോടും രാഹുൽ കാണിക്കുന്നത്.

താനെന്ന പൊളിറ്റിക്കൽ സ്റ്റൽവാർട്ടിന്റെ കീഴിൽ, തന്റെ രാഷ്ര്ടീയ പിടിപാടുകളുടെ അടിയിൽ, തനിക്കുള്ള സോഷ്യൽ clout ന്റെ താഴെയായി ചതഞ്ഞരഞ്ഞു പോകുവാൻ ഉള്ള അർഹതമാത്രമേ നിനക്കുള്ളു എന്ന ഒരു ചിന്തയുടെ നിഴലുണ്ട് അയാളുടെ ആ വാക്കുകളിൽ.

ഇവിടെ 100% സാധ്യ്ത രാഹുൽ 'breeding fetish' ഫാന്റസിയിൽ അഭിരമിക്കുകയായിരുന്നു എന്നതിനാണ്.

എന്താണ് breeding fetish: A breeding fetish is a strong attraction to the idea of getting -- or getting someone else -- pregnant. Frequently, this fetish involves a person with a penis ejaculating into someone with a uterus, “breeding” them. People with a breeding fetish generally enjoy the “risky” feeling of potentially permanent consequences from a sexual act. They may also enjoy a feeling of power exchange, where one partner is “submitting” to the other. (Definition is reviewed by Dr Melinda Ratini, Assistant Professor in the department of family medicine at the Philadelphia College of Osteopathic Medicine.

ഇതിലാണ് രാഹുൽ ഏർപ്പെട്ടത്‌ എങ്കിൽ, a) പ്രെഗ്നൻസി യുമായി ബന്ധപ്പെട്ട ആ ചോദ്യം പ്രണയത്തിൽ നിന്നും ഉണ്ടായതാണ്, b) അത്രയും സ്നേഹത്തോടെ 'നമുക്ക് കുട്ടി വേണ്ടേ' എന്ന് ചോദിച്ച വ്യക്തി അതുകഴിഞ്ഞു അങ്ങനെ കയ്യൊഴിയുമോ, c) പ്രണയത്തിന്റെ ഔന്നത്യത്തിൽ നിന്നും രാഹുൽ കടുത്ത ഭാഷയിൽ അവളോട് സംസാരിക്കണമെങ്കിൽ അവൾ മാത്രമാണ് അതിനു കാരണം...എന്നൊക്കെയുള്ള വാദങ്ങൾക്കു ഒരു പ്രസക്തിയും ഉണ്ടാകില്ല.

തങ്ങളുടെ ബന്ധത്തിനിടയിൽ, breeding fetish ഫാന്റസി ഉള്ള രാഹുൽ (ആ ചാറ്റിൽ പറഞ്ഞപോലെ, കൃത്യമായ ബോധ്യത്തോടെ) ആ സ്ത്രീയെ അതിന്റെ പൂർതീകരണത്തിനു ഉപയോഗിച്ച് എന്നതെ ഉള്ളു.

അതുകൊണ്ടുതന്നെ, പ്രെഗ്നൻസി വരെയുള്ള കാര്യങ്ങൾ അവരുടെ കാര്യം മാത്രമാണ്. ഒരാളുടെ ഫാന്റസി പൂർത്തീകരിക്കുവാൻ രണ്ടുപേരും സമ്മതത്തോടെ 'എന്ത്' ചെയ്തു എങ്കിലും, അത് അവരുടെ കാര്യമാണ്. അവരുടെ കാര്യം മാത്രമാണ്.

പക്ഷെ, അതിനു ശേഷം, തികച്ചും ക്രൂരമായി ഒരാൾ മറ്റൊരാളോട് പെരുമാറിയാൽ, മുൻപുള്ള ബന്ധത്തിന്റെ പേരിൽ അവരിൽ ഉണ്ടായ ഒരു വലിയ മാറ്റാത്തെ തികച്ചും മനുഷ്യത്വമില്ലാത്ത കൈകാര്യം ചെയ്‌താൽ 'ഒരു മനുഷ്യനെന്ന' രീതിയിലുള്ള അയാളുടെ പ്രവര്തി ചോദ്യം ചെയ്യപ്പെടണം.

അയാൾ ഒരു ജനപ്രതിനിധിയും, നിരവധിപേരുടെ ഇടപെടുന്ന രാഷ്ട്രീയക്കാരനും ആകുമ്പോൾ loud ആയി ഈ പ്രവർത്തി സമൂഹത്തിന്റെ മുന്നിൽ ഉണ്ടാവണം. അയാളോട് ഇനി ഇടപെടുന്ന ആരും അയാളുടെ ഈ മുഖം അറിഞ്ഞുകൊണ്ടുവേണം ഇടപെടുവാൻ.

He should be booked for ever.

Summary

Career expert Praveen Parameshwar says Rahul Mangkootatil has a breeding fetish fantasy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com