സ്ത്രീത്വത്തെ അപമാനിച്ചു,  ഡിവൈഎഫ്ഐയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും

ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവർക്കെതിരെയാണ് കേസ്.
ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി
Updated on
2 min read

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യും. ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന ഫെയ്സ്ബുക് കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.

പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉൾപ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്ഐ പ്രസ്‌താവനയിറക്കിക്കിയിരുന്നു. അതേസമയം ഷുഹൈബ് വധക്കേസിൽ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രസ്താവനയുടെ പൂർണരൂപം

ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെയും ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെ ആർഎസ്സ്എസ്സുകാരാൽ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേർ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങൾക്ക് ഇന്നും ഉർജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡിവൈഎഫ്‌ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്തത് ഡിവൈഎഫ്‌ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡിവൈഎഫ്‌ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതോടെ ഡിവൈഎഫ്‌ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാർഗമാണ് ഇവർ സ്വീകരിക്കുന്നത്.
സാമുഹ്യ മാധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടർ കരുതുന്നത്.
കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദൽ മാർഗമാണ് സോഷ്യൽ മീഡിയ എന്നാൽ അതിനെ ക്വട്ടേഷൻ സ്വർണ്ണകടത്തു മാഫിയ തങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാർഗ്ഗമായി ആണ് ഉപയോഗിക്കുന്നത്  സ്ത്രീകൾക്ക് എതിരെ പോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് നാടിന്റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കർശനമായ പോലീസ് നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com