വിവാഹ ബന്ധമൊഴിയാന്‍ നിര്‍ബന്ധിച്ചു, ജോലിക്ക് വിട്ടില്ല; അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

ഒന്നരമാസം മുന്‍പാണ് ബന്ധു വീട്ടില്‍ വെച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്
Case against husband in Anagha's death
അനഘ
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

ഒന്നരമാസം മുന്‍പാണ് ബന്ധുവീട്ടില്‍ വെച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ റജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായി. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നു പറയപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Case against husband in Anagha's death
ശബ്ദം കേട്ടു നോക്കിയ വീട്ടുകാര്‍ ഞെട്ടി, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ്

രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ashraf
Viral 'Kumbh Mela Girl' Case: HC Verdict on Anticipatory Bail Tomorrow
Cuckoo Parameswaran
Dating app match, barely six-month marriage: How ‘dowry death’ victim met her Bhopal husband
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com