പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

ബുധനാഴ്ച വൈകീട്ടാണ് 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തത്
Case filed over Ayyappa parody song
ഗാനം പാടുന്നതിന്റെ ദൃശ്യം
Updated on
1 min read

മലപ്പുറം: പോറ്റിയെ കേറ്റിയെ ഗാനത്തില്‍ മതവികാരം വികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് വിശ്വാസികളായി ചമയുന്നവരെന്ന് പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍. ഗാനം വിവാദമാവുകയും നിയമ നടപടികള്‍ ഉള്‍പ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലും പാട്ട് ആലപിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഹനീഫ മുടിക്കോട് സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രതികരിച്ചു.

Case filed over Ayyappa parody song
അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളില്ല. എന്നാല്‍ ചിലവരികള്‍ പലര്‍ക്കും വ്രണപ്പെടും, അവരാണ് വിശ്വാസികളായി ചമഞ്ഞ് രംഗത്തെത്തിയത്. ഇതൊരുതെരഞ്ഞെടുപ്പ് ഗാനമാണ്. 30 വര്‍ഷമായി രാഷ്ട്രീയ ഗാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ആരെയും വ്രണപ്പെടുത്താനല്ല, പാട്ട് തയ്യാറാക്കിയത്, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളാണ് പാട്ടില്‍ പറഞ്ഞത്. വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നാണ് പാട്ട് തയ്യാറാക്കിയത്. പാടുന്നതില്‍ ഭയമില്ല, എന്നാല്‍ പാട്ട് ആലപിക്കുന്നതില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുകയാണ് എന്നും അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Case filed over Ayyappa parody song
ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

ബുധനാഴ്ച വൈകീട്ടാണ് 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തത്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. പാട്ട് തയ്യാറാക്കിയ മുഴുവന്‍ പേരും കേസില്‍ പ്രതികളാക്കി. ഇന്റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ആറിയില്‍ പറയുന്നു. ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.

Summary

Tyber crime wing of the Kerala Police has registered a case against over a parody song titled Pottiye Kettiye that circulated during the recent local body elections in the state and allegedly hurt religious sentiments.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com