'നിശബ്ദരാക്കാമെന്ന് കരുതിയവര്‍ക്കുള്ള പൊതിച്ചോറ്'; ഹണി ഭാസ്കരനെതിരായ കമന്‍റുകളില്‍ കേസ്

നിങ്ങള്‍ ഒക്കെ ശര്‍ദ്ധിക്കുന്നത് വാരി വിഴുങ്ങേണ്ട ഗതികേട് ഇവിടൊരു സ്ത്രീയ്ക്കുമില്ല. കേട്ടല്ലോ....?
Honey Bhaskaran
Honey Bhaskaran Facebook
Updated on
2 min read

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ കേസ്. 9 പേര്‍ക്കെതിരെയാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നത് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ഇടങ്ങളിലെ വെര്‍ബല്‍ റേപ്പിനും ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുമ്പില്‍ മുട്ട് മടക്കിച്ചു നിശബ്ദരാക്കാമെന്ന് കരുതുന്നവര്‍ക്കുള്ള പൊതിച്ചോറ് തയ്യാറായിട്ടുണ്ടെന്നാണ് ഹണി കുറിച്ചത്.

Honey Bhaskaran
രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക

പെര്‍വേര്‍ട്ടുകള്‍ക്ക് ഒപ്പമല്ല, സോഷ്യല്‍ മീഡിയയില്‍ ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകള്‍ക്ക് ഒപ്പം കൂടി തന്നെയാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടിയെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഹണി ഭാസ്‌കരന് സോഷ്യല്‍ മീഡിയ ആക്രമണം നേരിടേണ്ടി വന്നത്.

FIR Copy
FIR Copy
Honey Bhaskaran
ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ഇടങ്ങളിലെ വെര്‍ബല്‍ റേപ്പിനും ഭീഷണികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുന്‍പില്‍ മുട്ടു മടക്കിച്ചു നിശബ്ദരാക്കാമെന്നു കരുതുന്നവര്‍ക്കുള്ള പൊതിച്ചോറ് തയാറായിട്ടുണ്ട്...! പരാതി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയ ധൈര്യശാലികള്‍ക്കുള്ളതും ഉണ്ട്. ബാക്കി ഉള്ളവര്‍ക്കുള്ളത് വേറെ തയാറാക്കുന്നുണ്ട്.

നിങ്ങള്‍ എന്നെ പറഞ്ഞത് പിന്നെയും ഞാന്‍ ക്ഷമിച്ചേനെ... പക്ഷേ എനിക്കൊപ്പം നടന്ന മനുഷ്യരെ പറഞ്ഞത്, എന്റെ പ്രൊഫൈലില്‍ കയറി അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്ത് ഹീനമായി സ്ലറ്റ് ഷേമിങ് നടത്തിയത് പൊറുക്കില്ല.

FIR Copy
FIR Copy

നിങ്ങള്‍ ഒക്കെ ശര്‍ദ്ധിക്കുന്നത് വാരി വിഴുങ്ങേണ്ട ഗതികേട് ഇവിടൊരു സ്ത്രീയ്ക്കുമില്ല. കേട്ടല്ലോ....?

പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് നിങ്ങളെ പോലുള്ള മാലിന്യങ്ങള്‍ വിചാരിച്ചാല്‍ കെട്ടു പോവുന്നതല്ല ഉള്ളിലെ തീ.

പെര്‍വേര്‍ട്ടുകള്‍ക്ക് ഒപ്പമല്ല, സോഷ്യല്‍ മീഡിയയില്‍ ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകള്‍ക്ക് ഒപ്പം കൂടി തന്നെയാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടി.

FIR Copy
FIR Copy

വെളിച്ചം കെട്ടു പോകാത്ത കുറേ മനുഷ്യര്‍ ചുറ്റിലും ഉണ്ടാകും എന്ന് കൂടി ഈ FIR പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി സ്ത്രീകള്‍ക്ക് എതിരെയുള്ള ഏത് പ്രശ്‌നത്തെയും അഭിവാദ്യം ചെയ്ത് കൊണ്ട് പരിഹരിക്കാന്‍ കൂടി ഉള്ളതാണ് ഈ ഓഫീസ് എന്നതാണ്. ഇങ്ങനൊക്കെ കേള്‍ക്കുമ്പോള്‍ വന്നു നിറയുന്ന ഒരാത്മധൈര്യം ഉണ്ട്. പ്രതീക്ഷയുടെ വാതില്‍ ആണത്.

സൈബര്‍ പോലീസില്‍ നിന്നും രണ്ട് തവണയും വിളിച്ചത് സ്ത്രീകളായ ഉദ്യോഗസ്ഥര്‍ ആയിരുന്നു. നിങ്ങള്‍ സ്ത്രീകള്‍ ആയതുകൊണ്ടാണ് പറയുന്നത് സ്ത്രീകള്‍ അക്രമം നേരിടുമ്പോള്‍, സ്ത്രീകള്‍ തന്നെ ഒപ്പം ഉണ്ടാകണം എന്ന് ഞാന്‍ അവരോട് പറയുമ്പോള്‍ എന്റെ ഒച്ച ഇടറി.

'എല്ലാം കാണുന്നുണ്ട്, നിയമ നടപടികള്‍ പെട്ടന്ന് തന്നെ ഉണ്ടാകും. ഉറപ്പ്. മാഡം സമാധാനത്തോടെ ഇരിക്കണം' എന്ന മറുപടി തന്ന സുരക്ഷിതത്വം. അത് കേട്ട് കണ്ണു നിറഞ്ഞു. സ്ത്രീകളേ... ജനിതക തകരാറു കൊണ്ട് ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്നു പരസ്യമായി വിസര്‍ജ്ജിക്കുമ്പോള്‍ അവിടേക്ക് ഒരു കല്ലെങ്കിലും എടുത്ത് എറിയാന്‍ പറ്റണം. മിണ്ടാതിരുന്നാല്‍ അതിന്റെ ദുര്‍ഗന്ധം നമ്മളേ തന്നെ പൊതിഞ്ഞു കളയും. പിന്നാലെ നടക്കുന്നവരും അതില്‍ ചെന്നു വീഴും.

പ്രെഡേറ്റെഴ്‌സിനും പെര്‍വേര്‍റ്റുകള്‍ക്കും റെപ്പിസ്റ്റുകള്‍ക്കും പൊട്ടെന്‍ഷ്യല്‍ റെപ്പിസ്റ്റുകള്‍ക്കും പിന്നാമ്പുറ കൂട്ടങ്ങളില്‍ ഇരുന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞ് അവര്‍ക്ക് സോഷ്യല്‍ ഡാമേജ് ഉണ്ടാക്കുന്ന അബ്യൂസേഴ്‌സിനും ഉള്ളതല്ല ഈ ഇടം എന്ന് പറയേണ്ടത് നമ്മള്‍ തന്നെയാണ്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ അത്രയും തീവ്രമായ സൈബര്‍ അറ്റാക് നേരിടുമ്പോള്‍ വീഴാതെ വാക്കുകള്‍ കൊണ്ട് താങ്ങി പിടിച്ച മനുഷ്യരോട് പോലും നന്ദിയുണ്ട്.

Summary

Case filed against those who carried out cyber attacks on Honey Bhaskaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com