സ്ത്രീത്വത്തെ അപമാനിച്ചു; പ്രതിഭയ്ക്കെതിരായ പരാമർശത്തില്‍ ലീഗ് നേതാവിനെതിരെ കേസ്

നിയമം നിയമത്തിന്റെ വഴിക്കാണെണ് പ്രതിഭ പ്രതികരിച്ചു.
Irshad,  U Pratibha
Irshad, U Pratibha
Updated on
1 min read

ആലപ്പുഴ: കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ യു പ്രതിഭയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കായംകുളം പൊലീസാണ് കേസെടുത്തത്.

Irshad,  U Pratibha
40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച, പ്രഖ്യാപനം പിന്നീട്

ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് നിഗമനം. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ല കലക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, ഒരു സ്ത്രീയ്ക്ക് നേരേയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കണമെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും പ്രതിഭ പ്രതികരിച്ചു.

Irshad,  U Pratibha
പശ്ചിമേഷ്യന്‍ സംഘര്‍ഷം: നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

വിഷമം അനുഭവിച്ച വ്യക്തി എന്ന നിലയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . മുഖ്യമന്ത്രി നല്‍കിയത് വലിയ പിന്തുണയാണെന്നും പ്രതിഭ പ്രതികരിച്ചു. വ്യാപകമായി സൈബര്‍ ആക്രമണം നേരിടുകയാണ്. സൈബര്‍ ഇടത്തില്‍ വ്യക്തിഹത്യ നേരിടുന്നു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ട്. സൈബര്‍ അധിക്ഷേപം തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ പ്രതികരിച്ചു.

'യു പ്രതിഭ ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്. വിവാദമായതോടെ ഇര്‍ഷാദിനെ മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി മുസ്ലിം ലീഗ് അറിയിച്ചിരുന്നു.

Summary

Case registered against muslim league leader Irshad for his statement against U Prathibha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com