ജപ്തിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

നടുവണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലെ പ്രതിഷേധത്തിലാണ് പൊലീസ് കേസ്
kavitha suicide
kavitha suicide
Updated on: 
1 min read

കോഴിക്കോട്: പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നടുവണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിനടക്കം രണ്ട് കേസുകളാണ് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 10 പേരുള്‍പ്പടെ 200ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200ഓളം പേര്‍ക്കെതിരെയുമാണ് കേസ്.

kavitha suicide
'ഇത്രയും നാളും വേട്ടയാടിയില്ലേ.. ഇനി മതിയാക്ക്, ഇനി അവനെ നിങ്ങള്‍ക്ക് വിട്ടുതരില്ല'; സുഹൈലിനായി 'രക്ഷാപ്രവര്‍ത്തനം'

കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ ഉച്ചവരെ പേരാമ്പ്ര-കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്. വായ്പാ കുടിശ്ശിക എഴുതിത്തള്ളാമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

kavitha suicide
അച്ഛന്റെ ചിത്രത്തിന് താഴെ തിരി തെളിച്ച് തുടക്കം; ഹൈദരബാദിലെ ജോലി ഉപേക്ഷിച്ചു; ജയബാലകൃഷ്ണന്റെ തട്ടുകടയുമായി മകള്‍ ഭദ്രകീര്‍ത്തി

ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ബിഐ ഓംബുഡ്‌സ്മാനും ബാങ്ക് നോഡല്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ പരാതി നല്‍കി. ആര്‍ബിഎയുടെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണം. ബാങ്കില്‍ നിന്നും നിരന്തരം ഭീഷണിപ്പെടുത്തലും അപമാനിക്കലും ഉണ്ടായി. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും നടുവണ്ണൂര്‍ ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, പ്രതിഷേധ സമരത്തിന് ജില്ലയ്ക്ക് പുറത്ത് നിന്ന് ആളുകള്‍ എത്തിയോ എന്നുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

Summary

Incident of housewife committing suicide during attachment: Case registered against those who protested with dead body

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER