തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി; തലകീഴായി കിടന്നത് മണിക്കൂറുകള്‍, അതിസാഹസികമായി രക്ഷപ്പെടുത്തി

സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനയാണഎ അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്
Caught in a machine while climbing a coconut rescue
യന്ത്രത്തില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തുന്നു ടിവി ദൃശ്യം
Updated on
1 min read

സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി.യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം.

സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനയാണഎ അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്‌നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി. നാട്ടുകാരനായ സുധീഷിന്റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി.

സുല്‍ത്താന്‍ ബത്തേരി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി ഹമീദിന്റെ നേതൃത്വത്തിലാണ് എത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം വി ഷാജി, ബിനോയ് പി വി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിബില്‍ദാസ്, സതീഷ്, ഗോപിനാഥന്‍, ഹോം ഗാര്‍ഡ് പി സി ചാണ്ടി, ട്രെയിനികളായ ജയ്ഷല്‍, സൈനുല്‍ ആബിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A young man got trapped in a lift during a power cut; fire force comes to the rescue
42 Fishermen Rescued
Attappadi Chenthamala Forest Rescue
Munavvar Ali Shihab Thangal - KT Jaleel
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com