ന്യൂഡല്‍ഹി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2012 ല്‍ മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കഴിഞ്ഞ ദിവസമാണ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും കെസി വേണുഗോപാലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്തത്.
2012 മെയ്് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അന്വേഷണം നടത്തിയ പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പിന്നീട് അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയില്‍ നിന്നും മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയതായും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates