സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്.
CBSE Board Exams Date Sheet 2026: Class 10, 12 exam schedule out
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 18-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രില്‍ 4-ന് അവസാനിക്കും.

CBSE Board Exams Date Sheet 2026: Class 10, 12 exam schedule out
മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയില്‍

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക.

CBSE Board Exams Date Sheet 2026: Class 10, 12 exam schedule out
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു, രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി

10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടക്കുക.‌ പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥിള്‍ പരീക്ഷ എഴുതും.

Summary

CBSE Board Exams Date Sheet 2026: Class 10, 12 exam schedule out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com