ചാലക്കുടിയില്‍ വീണ്ടും പുലി? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഇന്നലെ രാത്രി 10ഓടെ ഓട്ടോറിക്ഷയില്‍ വന്ന സ്റ്റീഫന്‍ എന്ന പ്രദേശവാസിയാണ് ജീവിയെ കണ്ടത്.
CCTV footage suspected to be of a leopard in Chalakudy
ചാലക്കുടിയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍
Updated on: 
1 min read

തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെന്ന് ആശങ്ക. പുലിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡായ എലിഞ്ഞിപ്ര കള്ള് ഷാപ്പ് റോഡിലാണ് പുലിയുടേതെന്ന് സാദൃശ്യമുള്ള ജീവിയെ കണ്ടത്.

ഇന്നലെ രാത്രി 10ഓടെ ഓട്ടോറിക്ഷയില്‍ വന്ന സ്റ്റീഫന്‍ എന്ന പ്രദേശവാസിയാണ് ജീവിയെ കണ്ടത്. തെരുവ് നായയെ ഓടിച്ചെത്തിയ ജീവി സമീപത്തെ വെള്ളാനി തോമസിന്റെ മതില്‍ ചാടികയറിതായി പറയുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ പുലിയുടേതിനു സമാനമായ ജീവിയുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്.

CCTV footage suspected to be of a leopard in Chalakudy
കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

ഇന്ന് മുതല്‍ പ്രദേശത്ത് തെരുവ് നായകളും ഇല്ലാതായതായിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. ജീവിയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങിയിരുന്നു.

Summary

CCTV footage suspected to be of a leopard in Chalakudy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Is screenshot a valid proof on court - Cyber law
NN Pillai, Vijayaraghavan
'Rapid AI growth akin to summoning an alien life form'; Jacob Cockson issues warning.
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com