സിഇഐആര്‍: സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി, 46,357 ഫോണുകള്‍ കണ്ടെത്തി

CEIR: 70,500 mobile phone connections cancelled in kerala
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്.

ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ 'സഞ്ചാര്‍ സാഥി'യിലെ സിഇഐആര്‍. സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

സൈബര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനു വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട കണക്ഷനുകളുമാണിവ.

സംസ്ഥാന സൈബര്‍ പൊലീസിന്റെ പ്രത്യേക ഡ്രൈവില്‍ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് നഷ്ടപ്പെട്ടെന്നോ മോഷണംപോയെന്നോ പരാതി ലഭിച്ച 46,357 ഫോണുകള്‍ സിഇഐആര്‍ വഴി കണ്ടെത്തി. ഇതില്‍ 17,000 എണ്ണം ഉടമകള്‍ക്ക് തിരിച്ചെത്തിച്ചു.

CEIR: 70,500 mobile phone connections cancelled in kerala
ഇതാണ് കേരളം; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന്; പുനഃപ്രതിഷ്ഠാ മഹോത്സവത്തില്‍ അറബന മുട്ട്

മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ. നമ്പറുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും വീണ്ടെടുക്കാനും രാജ്യവ്യാപകമായി ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും കഴിയുന്ന സംവിധാനമാണ് സിഇഐആര്‍. ഇതിനായി പൊലീസില്‍ പരാതിനല്‍കി എഫ്.ഐ.ആര്‍. പകര്‍പ്പുവാങ്ങി, സി.ഇ.ഐ.ആര്‍. പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഐഎംഇഐ. നമ്പറും ഉപയോഗിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം.

Summary

CEIR: 70,500 mobile phone connections cancelled in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com