

തിരുവനന്തപുരം: സെൻസെസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ (സെൽഫ് എന്യുമറേഷൻ) അവസരം. ജൂൺ 16 മുതൽ 30 വരെ ഇത്തരത്തിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. സെൻസെസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്താനാണ് അവസരം.
ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. 15- 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.
രജിസ്ട്രേഷൻ ഇങ്ങനെ
* se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക.
* ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒടിപി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
* ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ പറ്റില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം റെഡ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുക.
* സെൻസെസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകിയാൽ 'എച്ച്' എന്നു തുടങ്ങുന്ന 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി (എസ്ഇഐഡി) ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates