

തിരുവനന്തപുരം: കേരളത്തിന്റെ റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 2025ലും കഴിഞ്ഞ മാര്‍ച്ചിലും അനുവദിച്ച 4,068 കിലോ ലീറ്റര്‍ പൂര്‍ണമായും സംസ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം അറിയിക്കാഞ്ഞതു മൂലമാണിതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി മന്ത്രി അനൂപ് ജേക്കബ് ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടി ക്കാഴ്ചയില്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ അധിക വിഹിതം അനുവദിക്കാനുള്ള സാധ്യത കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ത്രൈമാസ വിഹിതം 5,676 കിലോ ലീറ്ററില്‍ നിന്ന് 2026 ഏപ്രില്‍ മുതല്‍ 4,068 ആയി കേന്ദ്രം കുറച്ചിരുന്നു. 95.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലെ വിഹിതം ഉപയോഗിച്ച് 3 മാസത്തില്‍ അര ലീറ്റര്‍ വീതമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് ഒരു ലീറ്ററാക്കുകയാണു ലക്ഷ്യം. കൂടിക്കാഴ്ചയില്‍ കേന്ദ്ര പെട്രോളിയം -സെക്രട്ടറി ഡോ. നീരജ് മിത്തല്‍, ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഥി, സംസ്ഥാന സെക്രട്ടറി ഡി.ബാലമുരളി തുടങ്ങിയവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates